Posts

Showing posts from January, 2024

നമ്മൾ 💚

  തിരയുന്നു നിന്നിലെ ഗന്ധമൂറും മധുരം   പൂമൊട്ടുപോൽ വിരിയുന്നിതെൻ ചില്ലയിൽ   കാത്തിരിപ്പിൻ ചൂടേറും നൊമ്പരം   നോവിന്റെ കയ്പ്പുകൾ പകരുന്നു നീ...          സൂര്യന്റെ തീക്ഷ്ണമാം നിൻ കണ്ണുകൾ          പൊഴിയുന്നു എന്നിലെ തേൻചിന്തുകൾ           നിദ്രയിലാഴുന്നു പ്രകൃതിസാന്ദ്രം          നിലക്കാത്ത ഓർമ്മയിൽ പാതിചന്ദ്രൻ മലരിതളുകൾ ഹൃദയത്തിൽ തങ്ങി പടരുന്നിതാ, ചുവന്ന പൂക്കൾ തൻ പ്രണയബിംബം ചാന്തണിയും നിൻ കൈകളിൽ പറ്റിപടരുന്നു എൻ സ്നേഹാലയം          കൂരിരുൾ തങ്ങി തുഴഞ്ഞുനീങ്ങി          കാറ്റിലും നിന്റെ സ്പർശം ഞാനറിഞ്ഞു           ജന്മമാം പുണ്യത്തിൽ ഓർമയിൽ          മാഞ്ഞു,          ജീവനാം തുടിപ്പുകൾ സാഗരം കടന്നു...